Connect with us

National

ബൈചുംഗ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

Published

|

Last Updated

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുംഗ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം. പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഇനി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂര്‍ഖാലാന്റ് പ്രക്ഷോഭങ്ങളില്‍ തൃണമൂല്‍ സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് സൂചന.

2011ല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ബൂട്ടിയ പിന്നീട് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2014ല്‍ ഡാര്‍ജിലിംഗില്‍ ലോക്‌സഭയിലേക്കും 2016ല്‍ സിലിഗുരിയില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

As of today I have officially resigned from the membership and all the official and political posts of All India Trinamool Congress party. I am no longer a member or associated with any political party in India. #politics pic.twitter.com/2lUxJcbUDT

— Bhaichung Bhutia (@bhaichung15) February 26, 2018