ബാങ്ക് ഇടപാടില്‍ വഞ്ചന നടത്തിയവരെ പിടികൂടുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Posted on: February 20, 2018 8:14 pm | Last updated: February 20, 2018 at 10:12 pm

ന്യൂഡല്‍ഹി: ബാങ്കിങ് സംവിധാനങ്ങളെ വഞ്ചിച്ച് പണം തട്ടിയവരെ പിടികൂടുമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 11,000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തി വ്യവസായി നീരവ് മോദി രാജ്യം വിട്ട സാഹചര്യത്തിലാണ് ജയ്റ്റ്‌ലിയുടെ പ്രസ്താവന.

തട്ടിപ്പു നടത്തി മുങ്ങിയവരെ പിടികൂടേണ്ടത് ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. ക്രമക്കേടുകള്‍ കണ്ടെത്താതെ പോയതില്‍ ഓഡിറ്റേഴ്‌സിനു വലിയ വീഴ്ചയുണ്ടായി. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെ ഈ മേഖലയിലുള്ളവര്‍ ആത്മപരിശോധന നടത്തണം. ബാങ്കിങ് മേഖലയില്‍ ക്രമക്കേടുകള്‍ തടയാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു