അല്‍ ഐന്‍ നഗരങ്ങളിലെ 98 ശതമാനം പാര്‍കിംഗ് നിയമലംഘനങ്ങളും പരിഹരിച്ചു

Posted on: February 19, 2018 7:43 pm | Last updated: February 19, 2018 at 7:43 pm

അബുദാബി: അബുദാബി, അല്‍ ഐന്‍ നഗരങ്ങളിലെ 98 ശതമാനം പാര്‍ക്കിംഗ് നിയമലംഘനങ്ങളും പരിഹരിച്ചതായി അബുദാബി ഗതാഗതവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 2009 മുതല്‍ എമിറേറ്റില്‍ 128,832 ഉപരിതല പാര്‍ക്കിങ് ബെയ്‌സുകള്‍ സജ്ജീകരിച്ചിട്ടുണ്ട്,അബുദാബിയില്‍ 77 സെക്ടറുകളിലായി 114,234 ഇടങ്ങളും, അല്‍ ഐനില്‍ 16 സെക്ടറിലായി 14,598 ഇടങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.

കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 4,510 പാര്‍ക്കിങ് സ്ഥലങ്ങള്‍ക്കായി എട്ട് മള്‍ട്ടി സ്റ്റോര്‍ പാര്‍ക്കിങ് കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ടെന്ന് നഗരസഭ അതികൃതര്‍ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 19 സെക്ടറുകളിലായി 182 പിങ്ക് നിറത്തിലുള്ള സ്ത്രീ-പാര്‍ക്കിങ് പാര്‍കിംഗ് കേന്ദ്രങ്ങളും , 1,085 മോട്ടോര്‍ സൈക്കിള്‍ പാര്‍ക്കിങ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി.