ഇറാനില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

Posted on: February 19, 2018 6:15 pm | Last updated: February 19, 2018 at 6:15 pm

ടെഹ്‌റാന്‍: ഇറാനില്‍ 66 യാത്രക്കാരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങക കണ്ടെടുത്തു. മധ്യ ഇറാനിലെ ഇസ് വാഹന്‍ പ്രവിശ്യയില ഡെന്‍സ് ലു നഗരത്തിന് സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടത്. അതേസമയം അവശിഷ്ടങ്ങള്‍ കണ്ടെടുത്ത കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇറാന്‍ ആഭ്യന്തര വ്യോമഗതാഗത വിഭാഗം അറിയിച്ചു.

ടെഹ്‌റാനില്‍ നിന്ന് യാസൂജിലേക്കുള്ള യാത്രാ മധ്യേ പര്‍വത മേഖലയിലാണ് ആസിമന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്. ഇത് തിരച്ചിലിന് തടസ്സമാകുന്നുണ്ട്. കനത്ത മൂടല്‍ മഞ്ഞും തിരച്ചില്‍ ദുസ്സഹമാക്കുന്നു.