ചെങ്ങന്നൂരില്‍ ഒറ്റക്ക് മത്സരിക്കാന്‍ ധൈര്യമുണ്ടോ?, കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസിന്റെ വെല്ലുവിളി

Posted on: February 18, 2018 9:06 pm | Last updated: February 18, 2018 at 9:06 pm

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വെല്ലുവിളി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചെങ്ങന്നൂരില്‍ നിന്നും ജീവനും കൊണ്ടോടി രക്ഷപ്പെട്ടെന്നും കോട്ടയം ജില്ലാ കമ്മിറ്റി പരിഹസിച്ചു. ബാര്‍ കോഴ കേസ് ആസൂത്രണം ചെയ്ത വ്യക്തിയെ കണ്ടത്തെിയെന്നും കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പി.സി വിഷ്ണുനാഥ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് സ്ഥാനാര്‍ത്ഥി ചെങ്ങന്നൂരില്‍ നിന്നും ജീവനും കൊണ്ടു രക്ഷപ്പെട്ടതായി കേരള കോണ്‍ഗ്രസ് എം പരിഹസിച്ചത്. സിറ്റിംഗ് എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.