റിട്ട. അധ്യാപികയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

Posted on: February 16, 2018 12:58 pm | Last updated: February 16, 2018 at 2:25 pm

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ റിട്ട. അധ്യാപികയായ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മാള സ്വദേശി ഇമ്മാനുവലാണ് ഭാര്യ മേഴ്‌സിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.

ഇരിങ്ങാലക്കുടയില്‍ വാടകവീട്ടിലായിരുന്നു ഇരുവരും താമസം. ഹൈദരാബാദില്‍ പോലീസ് സര്‍വീസിലായിരുന്ന ഇമ്മാനുവല്‍ വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി കുടുംബത്തോടൊപ്പം താമസമാക്കുകായിരുന്നു. ഇവര്‍ക്ക് നാല് പെണ്‍മക്കളാണ്. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഇമ്മാനുവലിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുടുംബപ്രശ്‌നമാണ് ദാരുണ സംഭവത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.