Connect with us

Gulf

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഭാവിയുണ്ടെന്ന് വിദഗ്ധര്‍

Published

|

Last Updated

ക്രിപ്‌റ്റോ കറന്‍സിയെ കുറിച്ച് ലോകഭരണകൂട ഉച്ചകോടിയില്‍ നടന്ന ചര്‍ച്ച

ദുബൈ: ക്രിപ്‌റ്റോ കറന്‍സികള്‍ക്കു ഭാവിയുണ്ടെന്ന് വിദഗ്ധര്‍. ലോക ഭരണകൂട ഉച്ചകോടിയില്‍ ഇതേക്കുറിച്ചു ചര്‍ച്ചനടന്നു.

ക്രാക്കന്‍ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് സി ഇ ഒ ജെസ്സി പവല്‍, എന്‍ ഇ എം പ്രസിഡന്റ് കിയാന്‍ ലോണ്‍വോങ്, ബ്‌ളോക് ചെയിന്‍ സ്ഥാപകന്‍ നിക് സ്പാനോസ് എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്നത്. മാധ്യമങ്ങള്‍ പിന്തുണച്ചാല്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്കു സ്വീകാര്യത കൈവരുമെന്ന് പവല്‍ പറഞ്ഞു. ഇടത്തരക്കാരും സ്ഥാപനങ്ങളും ഈ കറന്‍സിയില്‍ നിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ട്, പവല്‍ ചൂണ്ടിക്കാട്ടി. ബിറ്റ്‌കോയിന്‍ അടക്കമുള്ള നവ കറന്‍സികള്‍ സാമ്പത്തിക സ്വാതന്ത്ര്യം പ്രദാനംചെയ്യുന്നു. ഇതൊരു താല്‍കാലിക പ്രതിഭാസമല്ല. ഈ പുതുനാണയങ്ങളുടെ മൂല്യം വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം സ്വര്‍ണ കമ്പോളത്തെയും കടത്തിവെട്ടുന്ന പ്രകടനമാണ് നടത്തിയത്, പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.