ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; അഡ്വ.ശ്രീധരന്‍പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയാകും

Posted on: February 13, 2018 10:14 am | Last updated: February 13, 2018 at 10:14 am

 

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. നിലവിലെ അവസ്ഥ ബി.ജെ.പിക്ക് അനുകൂലമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് ബി.ജെ.പി ക്ക് കിട്ടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

നേരത്തേ കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബി.ഡി.ജെ.എസ്, എന്‍.എസ്.എസ് എന്നീ സാമുദായിക സംഘടനകള്‍ക്കും ശ്രീധരന്‍ പിള്ളയോടാണ് താല്‍പര്യം. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ശ്രീധരന്‍പിള്ളക്ക് നേടാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.