മാലദ്വീപിന് യു എന്നിന്റെ രൂക്ഷവിമര്‍ശം

Posted on: February 13, 2018 12:26 am | Last updated: February 12, 2018 at 11:27 pm

മാലെ: സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച മാലദ്വീപ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി യു എന്‍. നിയമത്തിനും ജുഡീഷ്വറി സംവിധാനത്തിനുമേറ്റ പ്രഹരമാണ് മാലദ്വീപിലെ അറസ്റ്റെന്ന് യു എന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് അറിയിച്ചു. കോടതികള്‍ക്കെതിരെ ഇത്തരമൊരു നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ മാലദ്വീപില്‍ മനുഷ്യാവകാശ സംരക്ഷണവും മൗലിക സ്വാതന്ത്ര്യവും അസ്ഥാനത്താകുമെന്നും യു എന്‍ പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

മാലദ്വീപിലെ നിയമ സംവിധാനം പ്രതിസന്ധിഘട്ടത്തിലാണെന്നും ഭീഷണിയെ നേരിടാന്‍ സര്‍ക്കാറിന് സാധിക്കേണ്ടതുണ്ടെന്നും യു എന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.