ബിനോയ് കേസ് ഒത്തുതീര്‍പിലേക്ക്‌

Posted on: February 11, 2018 8:51 pm | Last updated: February 11, 2018 at 8:51 pm

ദുബൈ: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ യാത്രാവിലക്കിനു കാരണമായ കേസ് ഒത്തുതീര്‍പ്പിലേക്ക്.

ബിനോയ് കോടിയേരി 1.75 കോടി രൂപ ഉടന്‍ നല്‍കും. ദുബൈയിലുള്ള വ്യവസായി സഹായിച്ചെന്നാണ് വിവരം. കേസ് തീര്‍ക്കാനായി മര്‍സൂഖിയുമായി ചര്‍ച്ചനടത്തി. കുറച്ചുദിവസങ്ങളായി ബിനോയിക്കെതിരായ യാത്രാവിലക്കു നീക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയായിരുന്നു. സംസ്ഥാനത്തും ഇതിനായുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടത്തിയിരുന്നു. ദുബൈയിലുള്ള ബിനോയിക്കു നാല് ദിവസം മുമ്പാണ് യാത്രാവിലക്ക് ഏര്‍പെടുത്തിയത്. 10 ലക്ഷം ദിര്‍ഹത്തിന്റെ ചെക്കു കേസുമായി ബന്ധപ്പെട്ടാണ് യാത്രാവിലക്ക്.