പിണറായി കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രി: ചെന്നിത്തല

Posted on: February 10, 2018 6:47 pm | Last updated: February 10, 2018 at 7:46 pm

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രൂക്ഷവിമര്‍ശം. കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചാല്‍ മന്ത്രിമാര്‍ വരില്ല. യോഗത്തില്‍ പങ്കെടുത്തിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാകാം മന്ത്രിമാര്‍ പങ്കെടുക്കാത്തത്. സിപിഎമ്മിന്റെ സ്ഥിതിയും ഗുരുതരമാണ്. ബിനോയ് കോടിയേരി വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സിപിഎമ്മിനാകുന്നില്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം ഒഴിയാനുള്ള മര്യാദയെങ്കിലും കോടിയേരി കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.