റഫേല്‍ കരാര്‍: അരുണ്‍ ജെയ്റ്റ്‌ലിക്ക് രേഖാമൂലം മറുപടിയുമായി രാഹുല്‍ ഗാന്ധി

Posted on: February 9, 2018 7:47 pm | Last updated: February 10, 2018 at 9:43 am

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാര്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വസ്തുതകള്‍ നിരത്തിയുള്ള മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി. കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍ യുദ്ധവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട പണവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

റാഫേല്‍ യുദ്ധവിമാന കരാറിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് രാജ്യസുരക്ഷയ്ക്ക് വില കല്‍പ്പിക്കുന്നായിരുന്നു അരുണ്‍ ജെയിറ്റ്‌ലി രാഹുലിന്റെ ആരോപണത്തോട് പ്രതികരിച്ചത്. രാജ്യസുരക്ഷയുടെ പാഠങ്ങള്‍ മുന്‍ പ്രതിരോധനമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്നും രാഹുല്‍ പഠിക്കണമെന്നും ഉപദേശിച്ചു.

ഇതിനെതിരെയാണ് ട്വിറ്ററിലൂടെ രാഹുല്‍ മറുപടി നല്‍കിയത്. യു.പി.എ ഭരണകാലത്ത് പൂര്‍ണമായും സുതാര്യമായാണ് പ്രതിരോധ ഇടപാടുകള്‍ നടന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. റാഫേല്‍ യുദ്ധവിമാനത്തിന്റെ വില എത്രയെന്ന് വെളിപ്പെടുത്താന്‍ ഇനിയെങ്കിലും പ്രതിരോധമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ു.