Connect with us

Palakkad

ജാതി സര്‍ട്ടിഫിക്കറ്റിനായുള്ള സമരം: വില്ലേജ് ഓഫീസ് ഉപരോധിച്ചു

Published

|

Last Updated

കൊല്ലങ്കോട്: പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കൊല്ലങ്കോട് വില്ലേജ് രണ്ടിലെ ഇരവാലന്‍ സമുദായങ്ങള്‍ക്ക് രണ്ടായിരത്തി എട്ടു മുതല്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച റവന്യൂ വകുപ്പിനെതിരെ നടത്തി വരുന്ന വില്ലേജ് ഓഫീസിന് മുന്നില്‍ കുടില്‍ കെട്ടി നടത്തുന്ന സമരം നാല്‍പ്പത്തിമൂന്നാം ദിവസം കഴിഞ്ഞിട്ടും അനുകൂല നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ കൊല്ലങ്കോട് വില്ലേജ് ഓഫീസ് രണ്ടില്‍ പ്രതിഷേധാത്മകമായി ഓഫീസ് ഉപരോധിച്ചു.

വില്ലേജ് ഓഫീസര്‍ അന്‍സാര്‍ ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തിയതായി 6 രേഖപ്പെടുത്തിയ പരാതി പോലീസിനെ കൈമാറി. ആലത്തൂര്‍ ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം വില്ലേജ് ഓഫീസിന്റെ മുന്നില്‍ നിലയുറപ്പിച്ചെങ്ങിലും അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമം ചര്‍ച്ചയ്ക്ക് ഒടുവില്‍ ഒഴിവാക്കി. സമരസമിതി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ജില്ലാ കലക്ടര്‍ ആര്‍ ഡി ഒ എന്നിവര്‍ സ്ഥലത്തെ ത്തി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഇരു വി‘ാഗവും തള്ളിയതിനെ തുടര്‍ന്ന്ചിറ്റൂര്‍ താലൂക്ക് താഹ്‌സില്‍ദാര്‍ വി കെ രമയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹ്‌സില്‍ദാര്‍ സി നാരായണന്‍കുട്ടി കെ കെ വിജയന്‍ സെക്ഷന്‍ ക്ലര്‍ക്ക് വി ആര്‍ രഞ്ജിത്ത് എന്നിവര്‍ കൊല്ലങ്കോട് വില്ലേണ്ട് രണ്ടില്‍ എത്തി സമരക്കാരുമായി സംസാരിച്ച് രമ്യതയിലെത്തിച്ചു.ഇരുപതിന് ഉച്ചക്ക് ശേഷം കലക്ടര്‍ ചേമ്പറില്‍ സമര സമിതിയിലെ പത്ത് പേര്‍ക്ക് വിഷയവുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കിയതിന് തുടര്‍ന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതിന് തുടര്‍ന്ന് ഓഫീസ് ഉപരോധം ഉച്ചയോട് അവസാനിപ്പിച്ചു.

 

 

---- facebook comment plugin here -----

Latest