നായകളെ വളര്‍ത്തുന്നതിന് സമഗ്ര നിയമം കൊണ്ടുവരും : മുഖ്യമന്ത്രി

Posted on: February 7, 2018 8:58 pm | Last updated: February 7, 2018 at 8:58 pm
SHARE

അക്രമകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് തടയാന്‍ സമഗ്രമായ നിയമനിര്‍മ്മാണ സാധ്യതയെ കുറിച്ച് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നായ്ക്കളെ വളര്‍ത്താന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് എടുത്താല്‍ പോലും നിലവിലുള്ള വ്യവസ്ഥ പ്രകാരം പിഴ മാത്രമാണ് ശിക്ഷ.

വയനാട് വൈത്തിരിയില്‍ തൊഴിലുറപ്പ് തൊഴിലാളി രാജമ്മ, വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ഉടമസ്ഥനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വളര്‍ത്തുനായ്ക്കള്‍ക്ക് നിയമപ്രകാരമുള്ള ലൈസന്‍സില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ വളര്‍ത്താന്‍. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്. ഒളിവിലുള്ള ഉടമസ്ഥനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here