മെഡിക്കല്‍ കോളേജിലേക്ക് എസ് വൈ എസ് വെയ്സ്റ്റ് ബിന്നുകള്‍ നല്‍കുന്നു

Posted on: February 6, 2018 8:25 pm | Last updated: February 6, 2018 at 8:25 pm

മുളങ്കുന്നത് കാവ് : സമസ്ത കേരള സുന്നി യുവജന സംഘം സാന്ത്വന വാരത്തോടനുബന്ധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യമായ വെയ്സ്റ്റ് ബിന്നുകള്‍ നല്‍കുന്നു.

മാലിന്യങ്ങളാണ് ഇന്ന് ഏത് സ്ഥാപനങ്ങളുടെയും പ്രശ്‌നവും പ്രതിസന്ധിയും. മെഡിക്കല്‍ ആശുപത്രിയും ഈ വിഷമാവസ്ഥ അനുഭവിക്കുന്നു. ആയിരക്കണക്കിന് രോഗികളും രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരും ഭക്ഷിച്ചതിന്റെ ഇലയും കടലാസും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കാന്‍ ഇടമില്ലാതെ അവിടെയുമിവിടെയും കുന്നുകൂടുന്ന അവസ്ഥയുണ്ട്. മാതൃകാപരമായി അതിന്റെ നിര്‍മ്മാര്‍ജ്ജനവും നടക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നുണ്ട്. സാന്ത്വനം മഹല്‍ നാലാം ഘട്ടമാണ് ഈ വെയ്സ്റ്റ് ബക്കറ്റുകള്‍ നല്‍കുന്നത്.

രാവിലെ പതിനൊന്നു മണിക്ക് ഇത് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കൈമാറും. ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅതടക്കം പ്രാസ്ഥാനിക നേതാക്കള്‍ എല്ലാവരും സംബന്ധിക്കും

ഫോട്ടോ ക്യാപ്ഷന്‍ : തൃശൂര്‍ മുളങ്കുന്നത് കാവ് മെഡിക്കല്‍ കോളേജില്‍ എസ് വൈ എസ് സാന്ത്വനം മഹല്‍ നല്‍കുന്ന വെയ്സ്റ്റ് ബിന്നുകള്‍