കുരീപ്പുഴക്ക് നേരെ ആക്രമണം: കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

Posted on: February 5, 2018 11:47 pm | Last updated: February 6, 2018 at 9:18 am

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ നടന്ന ആക്രമണത്തില്‍ കര്‍ശന നടപടി എടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. സംഭവം ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്താന്‍ കൊല്ലം റൂറല്‍ എസ് പി ക്കാണ് നിര്‍ദേശം നല്‍കിയത്.

കൊല്ലം കടയ്ക്കല്‍ കോട്ടുക്കലില്‍ വെച്ചായിരുന്നു കുരീപ്പുഴക്ക് നേരെ ആക്രമണം നടന്നത്.