യെച്ചൂരിക്ക് എംപി സ്ഥാനം കിട്ടാത്തതിലെ നിരാശയാണെന്ന് സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

Posted on: February 4, 2018 4:15 pm | Last updated: February 5, 2018 at 9:40 am

തിരുവനന്തപുരം:സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്കെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വീണ്ടും വിമര്‍ശനം. സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണ് യച്ചൂരിയുടെ നീക്കങ്ങള്‍. എംപി സ്ഥാനം കിട്ടാത്തതിന്റെ നിരാശയിലാണ് അദ്ദേഹത്തിനെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

അടവുനയത്തിന്റെ കാര്യത്തില്‍ 21ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാടുതന്നെയാണ് യാഥാര്‍ത്ഥ്യം. ഇതു മാറ്റാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യമാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പൊലീസിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പൊലീസില്‍ കൂടുതലും ആര്‍എസ്എസുകാരാണെന്നാണു വിമര്‍ശനം