ലളിത ജീവിതം വ്യക്തികള്‍ തീരുമാനിക്കേണ്ടതാണ് :കാനം രാജേന്ദ്രന്‍

Posted on: February 4, 2018 11:47 am | Last updated: February 5, 2018 at 9:40 am

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ 50,000 രൂപ ചിലവിട്ട് കണ്ണട വാങ്ങിയത് ചട്ടവിരുദ്ധമെങ്കില്‍ ഇത് തെറ്റുതന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍ എടുത്തത് അര്‍ഹതപ്പെട്ടതാണെങ്കില്‍ അതില്‍ തെറ്റില്ല. ഇംപേഴ്‌സ്‌മെന്റ് കിട്ടുമായിരുന്നിട്ടും താന്‍ ഇതിന് തുക എഴുതിയെടുത്തിട്ടില്ല. ലളിതജീവിതം ഓരോ വ്യക്തിയും തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വിവാദം അനാവശ്യമാണെന്നും കണ്ണടയ്ക്ക് 50,000 രൂപ ചിലവിട്ടതില്‍ അഴിമതിയോ ചട്ടവിരുദ്ധ നടപടിയോ ഉണ്ടായിട്ടില്ലെന്ന് മന്ത്രിമാരായ ഇ ചന്ദ്രശേഖരനും വി.എസ് സുനില്‍കുമാറും അഭിപ്രായപ്പെട്ടു. അനാവശ്യവിവാദമാണ്. അര്‍ഹതപ്പെട്ടതാണ് എഴുതിയെടുത്തതെന്നും അവര്‍ പറഞ്ഞു.