റബര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും

Posted on: February 2, 2018 3:03 pm | Last updated: February 2, 2018 at 3:03 pm

തിരുവനന്തപുരം: റബര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

കൊല്ലം, രാമനാട്ടുകര, കൊരട്ടി, കാക്കനാട് എന്നിവിടങ്ങളില്‍ ബഹുനില വ്യവസായ ഷെഡുകളും, വടക്കാഞ്ചേരി, കാഞ്ഞങ്ങാട്, ചീമേനി, എന്നിവിടങ്ങളില്‍ വ്യവസായ പാര്‍ക്കുകളും ആരംഭിക്കും.

മേഖലയില്‍ പുതുതായി ആയിരം ചകിരിമില്ലുകളും, ആയിരം കയര്‍പിരി യന്ത്രങ്ങളും സ്ഥാപിക്കും. കൈത്തറി മേഖലയില്‍ തൊഴിലെടുക്കാന്‍ തയാറുള്ളവര്‍ക്ക് ഇരുനൂറു ദിവസത്തെ പണി ഉറപ്പാക്കും. തരിശുഭൂമിയില്‍ നെല്‍കൃഷിക്കായി 12 കോടി രൂപ വകയിരുത്തി.

നാളികേര വികസനത്തിനായി നാല്‍പതു കോടി രൂപ മുടക്കില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കും. ഭൂവുടമകള്‍ക്കായ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു.