ക്ഷേമപെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും: ധനമന്ത്രി

Posted on: February 2, 2018 11:10 am | Last updated: February 2, 2018 at 11:24 am

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്നും അത്തരക്കാരെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്.

രണ്ട് ഏക്കര്‍ സ്ഥലം, 1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവര്‍, 1,000സിസി കാറുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇല്ലെന്ന് ബജറ്റ് പ്രഖ്യാപനത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

ഇവര്‍ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയാന്‍ തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.