കാറിനും ബൈക്കിനും സ്വര്‍ണത്തിനും വില കൂടും; കശുവണ്ടിക്ക് വില കുറയും

Posted on: February 1, 2018 6:51 pm | Last updated: February 2, 2018 at 9:15 am

ന്യൂഡല്‍ഹി: കസ്റ്റംസ് തീരുവ കൂട്ടിയതോടെ കാര്‍,മോട്ടോര്‍ സൈക്കിള്‍,മൊബൈല്‍ ഫോണുകള്‍,പെര്‍ഫ്യൂം,ചെരുപ്പുകള്‍ എന്നിവയുടെ വില വര്‍ധിക്കും. ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനാല്‍ ശ്രവണ സഹായത്തിന് ഉപയോഗിക്കുന്ന കോക്ലിയാര്‍ ഇംപ്ലാന്റ് ഉപകരണങ്ങള്‍, കശുവണ്ടി എന്നിവയ്ക്ക് വില കുറയും.

വില കൂടുന്ന ഇറക്കുമതി സാധങ്ങള്‍

 • കാര്‍,മോട്ടോര്‍ സൈക്കിള്‍
 • സ്വര്‍ണം,വെള്ളി,രത്‌നം,വജ്രം.
 • വാച്ചുകള്‍,ക്ലോക്കുകള്‍,സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍
 • സണ്‍സ്‌ക്രീന്‍,സണ്‍ഗ്ലാസുകള്‍,സണ്‍ടാന്‍,പെടിക്യൂര്‍,മാനിക്യൂര്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മിശ്രിതങ്ങള്‍.
 • ടോയ്‌സ്, പെര്‍ഫ്യൂം,സ്‌പ്രെ,ഡിയോഡറന്റുകള്‍.
 • കുളിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍,ഷെവിംഗ് മിശ്രിതങ്ങള്‍
 • പൗഡറുകള്‍,ദന്തസംരക്ഷണത്തിന് ഉപയോഗിക്കുന്ന പേസ്റ്റുകള്‍.
 • സ്‌പോര്‍ട്‌സ്,സ്വിമ്മിംഗ് ഉപകരണങ്ങള്‍.
 • മെഴുകുതിരികള്‍,ലെറ്റര്‍,സിഗരറ്റ്.
 • വെളിച്ചെണ്ണ ഉള്‍പ്പടെ പാകം ചെയ്യാനുപയോഗിക്കുന്ന എല്ലാം എണ്ണകളും,ഒലീവ് ഓയില്‍.
 • സ്‌കൂട്ടര്‍,പവാകള്‍,പസ്സിലുകള്‍,ചക്രങ്ങള്‍ ഉള്ള കളിപ്പാട്ടങ്ങള്‍,പെഡല്‍ കാര്‍
 • മെത്തകള്‍,ഫര്‍ണിച്ചര്‍,ലൈറ്റുകള്‍.
 • സില്‍ക്ക് തുണിത്തരങ്ങള്‍

വില കുറയുന്ന സാധനങ്ങള്‍

 • സോളാര്‍ പാനലുകള്‍,സോളാര്‍ ടെമ്പേര്‍ഡ് ഗ്ലാസുകള്‍,
 • കശുവണ്ടി, കോക്ലിയാര്‍ ഇംപ്ലാന്റ് ഉപകരണങ്ങള്‍