പ്രതീക്ഷകള്‍ തകിടം മറിച്ച് ബജറ്റ്; ഓഹരി വിപണിയില്‍ വന്‍ ഇടിവ്

Posted on: February 1, 2018 2:49 pm | Last updated: February 1, 2018 at 3:44 pm

മുംബൈ: മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചതിന് പിന്നാലെ വിപണിയില്‍ വന്‍ ഇടിവ്. ബജറ്റില്‍ ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് വിപണി ഇടിയാനുള്ള പ്രധാന കാരണം.

സെന്‍സെക്‌സ് 463 പോയിന്റ് താഴ്ന്ന് 35,501ല്‍ എത്തി. 50 പോയിന്റ് താഴ്ന്ന് നിഫ്റ്റി 11,000ലുമാണ് വ്യാപാരം നടക്കുന്നത്. രാവിലെ ബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ നേരിയ ഉണര്‍വുണ്ടായിരുന്നു.