ആര്‍എസ്എസ് സ്ത്രീവിരുദ്ധ സംഘടനയാണെന്ന് രാഹുല്‍ ഗാന്ധി

Posted on: January 31, 2018 11:01 pm | Last updated: February 1, 2018 at 9:34 am

ഗുവാഹത്തി: ആര്‍.എസ്.എസിനെതിരെ ശക്തമായ വിമര്‍ശനങ്ങളുന്നയിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.തീര്‍ത്തും സ്ത്രീവിരുദ്ധവുമായ സംഘടനയാണ് ആര്‍.എസ്.എസെന്ന് അദ്ദേഹം പറഞ്ഞു. മേഘാലയിലെ തിരഞ്ഞെടുപ്പ് പ്രചാരാണര്‍ത്ഥം ഷില്ലോംഗില്‍ എത്തിയ അദ്ദേഹം സെന്റ് എഡ്മണ്ട് കോളേജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടമുണ്ട്. അവര്‍ നയതീരുമാനങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. എന്നിട്ടും ആര്‍.എസ്.എസ് ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ആര്‍.എസ്.എസിന്റെ മുഖമായ ബി.ജെ.പി മേഘാലയില്‍ അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തിന്റെ സംസ്‌കാരത്തിനും മതവിശ്വാസങ്ങള്‍ക്കും ഭീഷണിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.