ഒറ്റ നമ്പര്‍ ലോട്ടറി: ഇതുവരെ 57 പേര്‍ അറസ്റ്റിലായെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

Posted on: January 31, 2018 8:19 pm | Last updated: January 31, 2018 at 8:19 pm

തിരുവനന്തപുരം: ഒറ്റ നമ്പര്‍ ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 57 പേര്‍ അറസ്റ്റിലായെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

ഒറ്റ നമ്പര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് 49 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവിധയിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒന്‍പത് ലക്ഷത്തിലധികം രൂപയും നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. നിരവധി വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒറ്റ നമ്പര്‍ ലോട്ടറി ഇടപാടുകാര്‍ക്ക് രാജ്യാന്തര ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും കേസ് അതീവ ഗുരുതരമാണെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.