152 വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രതിഭാസം വീണ്ടും; വിസ്മയമായി ബ്ലൂമൂണ്‍

Posted on: January 31, 2018 8:04 pm | Last updated: February 1, 2018 at 9:02 am
SHARE

ആകാശത്ത് ചന്ദ്ര വിസ്മയം തീര്‍ത്ത് ബ്ലൂമൂണ്‍, ബ്ലഡ് മൂണ്‍ പ്രതിഭാസങ്ങള്‍. ജന്മത്തില്‍ ഒരുതവണമാത്രം കിട്ടിയ അവസരം ഉപയോഗപ്പെടുത്താന്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി വീക്ഷിച്ചു.

ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. അതോടൊപ്പം വലിപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനവും വര്‍ധിക്കും. 621 മുതല്‍ 7.37 വരെയാണ് കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം അനുഭവപ്പെട്ടത്.