എസ് എസ് എഫ് സോഷ്യോട്രീറ്റ് ശ്രദ്ധേയമായി

Posted on: January 31, 2018 7:45 pm | Last updated: January 31, 2018 at 7:45 pm

കൊണ്ടോട്ടി: പ്രൊഫഷണൽ വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന പ്രൊഫ്സമ്മിറ്റിന്റെ ഭാഗമായി കൊണ്ടോട്ടി ഡിവിഷനിലെ ഐക്കരപ്പടി ഭാരത് കാമ്പസ് യൂണിറ്റ് സോഷ്യോട്രീറ്റ് നടത്തി. കാഴ്ചയില്ലാത്തവർക്കായി നീറ്റാണിമ്മൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇബ്നുഉമ്മിമക്തൂം സ്റ്റഡി സെന്ററിലാണ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത്. കാഴ്ചയില്ലാത്തവരുടെ പഠന കേന്ദ്രം കാണാനും അനുഭവങ്ങൾ കേൾക്കാനും അവസരം ലഭിച്ചത് വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായി. ചടങ്ങിൽ കാമ്പസ് യൂണിറ്റിന്റെ സോഷ്യോട്രീറ്റ് ഉപഹാരം വിദ്യാർത്ഥികൾ സ്ഥാപനത്തിന് കൈമാറി.

ജില്ലാ പ്രവർത്തക സമിതി അംഗം റഷീദ് ബുഖാരി ഉദ്ഘാടനം ചെയ്തു.ഡിവിഷൻ ക്യാമ്പസ് സെക്രട്ടറി ടി കെ മുഹമ്മദ് റമീസ് അധ്യക്ഷത വഹിച്ചു. സ്ഥാപന പ്രതിനിധി സ്വാദിഖ് , യൂണിയൻ ചെയർമാൻ സഫീർ ,മാനേജർ സിദ്ധീഖ് ബാഖവി സംസാരിച്ചു. കാമ്പസ് സമിതി അംഗം എ കെ ഫലാഹ് സ്വാഗതവും കാമ്പസ് യൂണിറ്റ് സെക്രട്ടറി ബസീം നന്ദിയും പറഞ്ഞു.