മൂവാറ്റുപുഴ: അഞ്ഞൂറ് രൂപ കൈക്കൂലി വാങ്ങിയ ഹെഡ് കോണ്‍സ്റ്റബിളിന് തടവു ശിക്ഷ. ഏലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന കെടി ആന്റണിക്കാണ് രണ്ടു വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചത്. മൂവാറ്റുപുഴ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഏലൂര്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന അപക?ടത്തില്‍പെട്ട മോട്ടോര്‍ സൈക്കിള്‍ വിട്ടുനല്‍കാന്‍ ആന്റണി അഞ്ഞൂറ് രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നായിരുന്നു പരാതി. 2015 മെയ് അഞ്ചിനായിരുന്നു കൈക്കൂലി ആവശ്യട്ടത്.പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ ഇയാളെ അറസ്റ്റുചെയ്തിരുന്നു.