Connect with us

National

കാസ്ഗഞ്ച്: യുവാവിനെ വെടിവെച്ചുകൊന്നയാള്‍ അറസ്റ്റില്‍

Published

|

Last Updated

അസ്റ്റിലായ സലീം. ചിത്രം കടപ്പാട്: എന്‍ഡിടിവി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ വര്‍ഗീയസംഘര്‍ഷത്തിനിടെ യുവാവിനെ വെടിവെച്ചുകൊന്നയാള്‍ അറസ്റ്റില്‍.

ചന്ദന്‍ ഗുപ്തയെ വധിച്ച സലീമിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

കാസ്ഗഞ്ചില്‍ തുണിക്കട നടത്തുന്നയാളാണു സലീം. വീടിന്റെ ബാല്‍ക്കണിയില്‍നിന്നോ മേല്‍ക്കൂരയില്‍നിന്നോ ആണ് ഇയാള്‍ വെടിവച്ചതെന്നാണു ദൃക്‌സാക്ഷകള്‍ മൊഴിനല്‍കി.ത്. ചന്ദന്റെ മൃതദേഹത്തില്‍നിന്നു കണ്ടെടുത്ത ബുള്ളറ്റും പിടിച്ചെടുത്ത തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും പരിശോധിക്കുകയാണെന്ന് പോലീസ് ഉദ്യോസ്ഥന്‍ പറഞ്ഞു.

നിലവില്‍ സലീമിനെതിരെ മറ്റു ക്രിമിനല്‍ കേസുകളില്ലെന്നാണു വിവരം. സലീമിന്റെ രണ്ടു സഹോദരങ്ങളും കൊലപാതക സമയത്തു സ്ഥലത്തുണ്ടായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചാണ് ആക്രമണം ഉണ്ടായത്. ഒരു ബൈക്ക് റാലിക്കു നേരെയുണ്ടായ കല്ലേറും ആക്രമണവുമാണു കലാപമായി മാറിയത്. റാലിയില്‍ പങ്കെടുത്തതിന് തന്റെ മകനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് ചന്ദന്‍ഗുപ്തയുടെ പിതാവ് പറയുന്നത്.

കലാപത്തില്‍ രാഹുല്‍ ഉപാധ്യായ എന്ന യുവ മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നു കഴിഞ്ഞദിവസം പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ മൊഴിനല്‍കി.