കോണ്‍ഗ്രസിനെതിരായ കെ.എം.മാണിയുടെ വിമര്‍ശനങ്ങളെ ന്യായീകരിച്ച് ജോസ് കെ.മാണി

Posted on: January 31, 2018 5:06 pm | Last updated: January 31, 2018 at 11:36 pm
SHARE

കോട്ടയം: കോണ്‍ഗ്രസിനെതിരായ കെ.എം.മാണിയുടെ രൂക്ഷ വിമര്‍ശനങ്ങളെ ന്യായീകരിച്ച് മകന്‍ ജോസ്.കെ.മാണി എംപി രംഗത്ത്.

കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടി മുഖപത്രമായ ‘പ്രതിച്ഛാ’യയില്‍ കെ.എം.മാണി എഴുതിയ ലേഖനം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടാണെന്ന് ജോസ് കെ മാണി പറഞ്ഞു. ഇക്കാര്യത്തില്‍ മാണിക്കും പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫിനും ഒരേ അഭിപ്രായമാണ് ഉള്ളതെന്നും ജോസ്.കെ.മാണി പറഞ്ഞു.

കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍, കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിച്ചെന്നായിരുന്നു മാണിയുടെ കുറ്റപ്പെടുത്തല്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് യുപിഎ ഭരണകാലത്താണെന്നും ലേഖനത്തില്‍ മാണി വ്യക്തമാക്കിയിരുന്നു. മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസിനുള്ള സ്വാധീനത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നേതാക്കള്‍ പട്ടയവിതരണം തടസപ്പെടുത്തുകപോലും ചെയ്‌തെന്നും കെഎം മാണി ലേഖനത്തില്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here