സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി

Posted on: January 31, 2018 4:42 pm | Last updated: January 31, 2018 at 11:36 pm

കൊച്ചി: കെല്‍പാം മുന്‍ എംഡി സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി. പുനര്‍നിയമനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

സജി ബഷീറിനെതിരെ വിജിലന്‍സ് കേസുള്ളതിനാല്‍ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നേരത്തെ, ക്രമക്കേട് ആരോപിച്ചു സജി ബഷീറിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു.

സര്‍ക്കാര്‍ നിയന്ത്രിത കമ്പനിയുടെ എംഡിയാക്കിയതു സ്ഥിരനിയമനമാണെന്ന തെറ്റിദ്ധാരണയിലാണു സജി ബഷീര്‍ കോടതിയെ സമീപിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു റിവ്യൂ ഹര്‍ജി നല്‍കിയത്. മാതൃസ്ഥാപനത്തിലെ സേവനം അവസാനിപ്പിച്ചാണു സിഡ്‌കോ എംഡിയായി ഡപ്യൂട്ടേഷനില്‍ നിയമിച്ചതെന്നും ഹര്‍ജിയിലുണ്ട്.

ഒട്ടേറെ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള സജി ബഷീറിനെ സര്‍ക്കാരിന്റെ പ്രധാന പദവികളില്‍ നിയമിക്കുന്നത് ഉചിതമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. നേരത്തേ കോടതിയിലുന്നയിക്കാത്ത വാദങ്ങളാണു സര്‍ക്കാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും സജി ബഷീറിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.