കാസര്‍കോട് ട്രെയിനിടിച്ച് സഹോദരിമാരും മൂന്ന് വയസ്സുകാരനും മരിച്ചു

Posted on: January 31, 2018 1:35 pm | Last updated: January 31, 2018 at 4:51 pm

കാസര്‍കോട്: മഞ്ചേശ്വരത്ത് ട്രെയിനിടിച്ച് സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പൊസോട്ടെ പരേതനായ കെ ടി അബൂബക്കറിന്റെ മകള്‍ ആമിന (50), സഹോദരി ആഇശ (40), ആഇശയുടെ മൂന്ന് വയസ്സുള്ള ആണ്‍കുട്ടി എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12.30 ഓടെ മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. കാസര്‍കോട് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ കടന്ന് പോയ ഉടനെ പാളം മുറിച്ചുകടക്കുമ്പോള്‍ മംഗളൂരൂ ഭാഗത്ത് നിന്ന് രണ്ടാമത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.