സിബിഐ അന്വേഷണം തുടങ്ങി; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

Posted on: January 31, 2018 12:46 pm | Last updated: January 31, 2018 at 3:02 pm

തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘സമരം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു, ഇനിയും സമരം ചെയ്യേണ്ട ആവശ്യമില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. 781 ദിവസം നീണ്ട സമരമാണ് ശ്രീജിത്ത് അവസാനിപ്പിച്ചത്.