ഉരുട്ടിക്കൊലക്കേസ്: കെ ജയകുമാര്‍ കോടതിയില്‍ മൊഴി നല്‍കി

Posted on: January 31, 2018 12:34 pm | Last updated: January 31, 2018 at 12:34 pm

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലകേസില്‍ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരായി മൊഴി നല്‍കി. പ്രോസിക്യൂഷന് അനുമതി നല്‍കിയ ചീഫ് സെക്രട്ടറി എന്ന നിലയിലാണ് സിബിഐ ജയകുമാറിനെ സാക്ഷിയാക്കിയത്.

2005 സെപ്തംബര്‍ 27നാണ് ഉദയകുമാര്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഉദയകുമാര്‍ രാത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു.

പോലീസുകാരായ കെ ജിതകുമാര്‍, എസ് വി ശ്രീകുമാര്‍, കെ സോമന്‍ എന്നിവര്‍ ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.