അഞ്ച് വയസ്സുകാരനേയും മൂന്ന് വയസ്സുകാരിയേയും ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

Posted on: January 31, 2018 12:20 pm | Last updated: January 31, 2018 at 2:50 pm
SHARE

ജയ്പൂര്‍: വസ്ത്രത്തില്‍ അഴുക്കാക്കിയെന്നാരോപിച്ച് അഞ്ച് വയസ്സുകാരനും മൂന്ന് വയസ്സുകാരിക്കും പിതാവിന്റെ ക്രൂരമര്‍ദനം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ രാജ്‌സമന്ദറിലാണ് സംഭവം. ചെയിന്‍ സിംഗ് എന്നയാളാണ് അറസ്റ്റിലായത്.

വസ്ത്രത്തില്‍ അഴുക്കാക്കിയതിന് ചെയിന്‍ സിംഗ് തന്റെ മക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മകനെ കയറില്‍ കെട്ടിയിട്ടും മകളെ വടികൊണ്ടുമാണ് ചെയിന്‍ സിംഗ് ക്രൂരമായി മര്‍ദിച്ചത്. കുട്ടികള്‍ അലമുറയിട്ട് കരയുമ്പോള്‍ ഇയാള്‍ മര്‍ദനം തുടര്‍ന്നുകൊണ്ടേയിരുന്നു. മക്കളെ ചെയ്ന്‍ സിംഗ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സഹോദരന്‍ വട്ട സിംഗാണ് പകര്‍ത്തി പ്രചരിപ്പിച്ചത്.

കുട്ടികളുടെ അമ്മയും മറ്റ് ബന്ധുക്കളും പേടിച്ച് മാറി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചെയ്ന്‍ സിംഗിനെ കൂടാതെ വീഡിയോ പകര്‍ത്തിയ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ സഹായിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് സഹോദരനെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here