കറുത്ത സ്റ്റിക്കര്‍: ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി; നവമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തരുത്

Posted on: January 31, 2018 11:36 am | Last updated: January 31, 2018 at 1:39 pm

തിരുവനന്തപുരം: വീടുകളുടെ ജനല്‍ ചില്ലുകള്‍ക്ക് മുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്ന സംഭവത്തില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തികച്ചും തെറ്റിധാരണാജനകമായ കാര്യമാണെന്നും നവമാധ്യമങ്ങള്‍ വഴി ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എങ്കിലും പ്രശ്‌നം വിലയിരുത്താന്‍ റേഞ്ച് ഐജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും സൈബര്‍ സെല്ലുകളിലേക്കും നിര്‍ദേശം കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയില്‍ വിഷയം ഉന്നയിച്ചത്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.