ശൈഖ ഹിസ്സയുടെ നിര്യാണം: കാന്തപുരം നേരിട്ടെത്തി അനുശോചനം അറിയിച്ചു

Posted on: January 31, 2018 11:28 am | Last updated: January 31, 2018 at 11:28 am

അബൂദബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മാതാവ് ശൈഖ ഹിസ്സ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്‌യാന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അബൂദബി മുശ്‌രിഫ് കൊട്ടാരത്തിലെത്തി.

അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബൂദബി ഭരണാധികാരിയുടെ അല്‍ ഐന്‍ മേഖലാ പ്രതിനിധി ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍, ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍, ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരെ കാന്തപുരം അനുശോചനമറിയിച്ചു.

രാഷ്ട്ര മാതാവിന്റെ നിര്യാണം വലിയ ദുഖവും വ്യസനവുമാണ് ഉണ്ടാക്കിയത്. അല്ലാഹുവിന്റെ കാരുണ്യവും ശാന്തിയും അവരുടെ മേല്‍ ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും കാരന്തൂര്‍ മര്‍കസിലും കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലും ശൈഖ ഹിസ്സക്ക് വേണ്ടി പ്രാര്‍ഥന നടത്തിയിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.