Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സാമൂഹികക്ഷേമ പെന്‍ഷനുകളും സുരക്ഷാ പദ്ധതികളും മുടങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രമിറക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

മൂന്ന് മാസമായി ട്രഷറി സ്തംഭനത്തിലാണെന്നും മൂന്ന് ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയെന്നും പത്ത് മാസമായി പുതിയ പെന്‍ഷന്‍കാരെ ഉള്‍പ്പെടുത്തിയില്ലെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍, സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും വികസനസ്തംഭനമില്ലെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി.

ചെലവ് വന്‍ തോതില്‍കൂടിയെന്നും വരവില്‍ അതുണ്ടായില്ലെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

---- facebook comment plugin here -----

Latest