പറന്നുകൊണ്ടിരിക്കെ എന്‍ജിന്‍ തകരാറിലായ വിമാനം റോഡിലിറക്കി

Posted on: January 31, 2018 12:01 am | Last updated: January 31, 2018 at 12:01 am

വാഷിംഗ്ടണ്‍: പറന്നുകൊണ്ടിരിക്കെ എന്‍ജിന്‍ തകരാറിലായ വിമാനം റോഡിലിറക്കി. യു എസ് സംസ്ഥാനമായ കാലിഫോര്‍ണിയയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്.

പറന്നുകൊണ്ടിരിക്കവെ എന്‍ജിന്‍ തകരാറിലായെന്ന് മനസ്സിലായ പൈലറ്റ് അതിസാഹസികമായി വിമാനത്താവളത്തിലേക്കുള്ള റോഡില്‍ ചെറുവിമാനം ഇറക്കുകയായിരുന്നു. സാന്റാ അനയില്‍ നിന്ന് ജോണ്‍ വെയിനിലേക്ക് പുറപ്പെട്ട ചെറുവിമനമാണ് അടിയന്തര ലാന്‍ഡിംഗ് റോഡിലാക്കിയത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.