Connect with us

Kerala

ജഡ്ജിമാരുടെ ശമ്പളം രണ്ട് മടങ്ങ് കൂട്ടി; ചീഫ് ജസ്റ്റിസിന് 2.80 ലക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളത്തില്‍ രണ്ടു മടങ്ങ് വരെ വര്‍ധന. പാര്‍ലമെന്റ് പാസാക്കിയ ബില്ലിനു രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുമതി നല്‍കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം 2.80 ലക്ഷം രൂപയാകും നിലവില്‍ ഒരു ലക്ഷമാണ്.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും 90,000 രൂപയില്‍നിന്നു ശമ്പളം 2.50 ലക്ഷമാകും. ഹൈക്കോടതി ജ!ഡ്ജിമാര്‍ക്കു 80,000 രൂപയില്‍നിന്ന് 2.25 ലക്ഷമാകും ശമ്പളമെന്നും ബില്ലില്‍ പറയുന്നു. പുതുക്കിയ ശമ്പളം 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും.

 

ശമ്പളത്തിനു പുറമെ ഔദ്യോഗിക വസതി, കാര്‍, ഓഫിസ് ജീവനക്കാര്‍, മറ്റ് അലവന്‍സുകള്‍ എന്നിവയും ചീഫ് ജസ്റ്റിസിനു ലഭിക്കും.