എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; വ്യാഴാഴ്ച സത്യപ്രതിജ്ഞ

Posted on: January 30, 2018 10:12 pm | Last updated: January 31, 2018 at 9:22 am

തിരുവനന്തപുരം :ഫോണ്‍കെണി വിവാദത്തില്‍ തിരുവനന്തപുരം സി ജെ എം കോടതി കുറ്റവിമുക്തനാക്കിയ എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. വ്യാഴാഴ്ച ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന.ബുധനാഴ്ചയാണ് സത്യപ്രതിജ്ഞക്ക് ഉദ്ദേശിച്ചിരുന്നതെങ്കിലും ഗവര്‍ണര്‍ സ്ഥലത്തില്ലാത്തതിനാല്‍ അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.

ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് എന്‍ സി പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ തടസമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ചാനല്‍ ലേഖിക ശശീന്ദ്രന് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു.