Connect with us

National

ഓറഞ്ച് പാസ്‌പോര്‍ട്ട്; തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഓറഞ്ച് പാസ്‌പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇ.സി.ആര്‍) പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറവും മറ്റുള്ളവയ്ക്ക് നീല നിറവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇത് പൗരന്മാരെ രണ്ട് തരക്കാരായി മാറ്റുമെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറിയത്. പകരം നിലവിലെ സ്ഥിതി തന്നെ തുടരാനാണ് തീരുമാനം.

പാസ്‌പോര്‍ട്ടില്‍ വിലാസം രേഖപ്പെടുത്തിയ അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനവും റദ്ദാക്കി

Latest