നടിയെ ആക്രമിച്ച കേസ്; തെളിവുകളുടെ ലിസ്റ്റ് പ്രതിഭാഗത്തിന് നല്‍കണം: കോടതി

Posted on: January 30, 2018 4:36 pm | Last updated: January 30, 2018 at 7:41 pm
SHARE

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയില്‍ ഉപയോഗിക്കുന്ന തെളിവുകളുടെ ലിസ്റ്റ് പ്രതിഭാഗത്തിന് നാളെ നല്‍കണമെന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കവെയാണ് വിചാരണയില്‍ ഉപയോഗിക്കുന്ന തെളിവുകളുടെ ലിസ്റ്റ് പ്രതിഭാഗത്തിന് നാളെ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്.

സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ കോള്‍ രേഖകളും അടക്കമുള്ള തെളിവുകള്‍ കൈമാറണം. കേസിലെ എല്ലാ പ്രതികള്‍ക്കും ഇത് ബാധകമാണെന്നും കോടതി പറഞ്ഞു.പബ്ലിക് പ്രോസിക്യൂട്ടറുമായി ആലോചിച്ച് നാളെ വിശദീകരണം നല്‍കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here