അറബി ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ടതില്ല; ബിനോയ് ദുബൈയില്‍ തന്നെയുണ്ട്: കോടിയേരി

Posted on: January 30, 2018 7:10 pm | Last updated: January 30, 2018 at 11:46 pm
SHARE

തൃശൂര്‍: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ബിനോയ്‌ക്കെതിരെ പരാതി നല്‍കിയ അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട. ബിനോയ് ദുബായില്‍ തന്നെയുണ്ട്. നിയമനടപടികള്‍ അവിടെ സ്വീകരിക്കാമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിലപ്പുറം ഒന്നും ഇനി വിശദീകരിക്കാനില്ല. അബ്ദുല്ല അല്‍ മര്‍സൂഖിയെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെങ്കില്‍ ബിനോയ് നടപടി നേരിടട്ടെ. ബിനോയ് ദുബായിലുണ്ട്, നിയമനടപടികള്‍ അവിടെ സ്വീകരിക്കാം. അതിനാല്‍ മകനെതിരെ പരാതി നല്‍കിയ അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ടതില്ലെന്ന് കോടിയേരി പറഞ്ഞു.

 

എന്നാല്‍, ബിനോയ്‌ക്കെതിരെ പരാതി നല്‍കിയ മര്‍സൂഖി തിങ്കളാഴ്ച കേരളത്തില്‍ മാധ്യമങ്ങളെ കാണും. മര്‍സൂഖിക്കു വേണ്ടി അദ്ദേഹത്തിന്റെ ഇന്ത്യയിലെ അഭിഭാഷകന്‍ റാം കിഷോര്‍ സിങ് യാദവ് തിങ്കളാഴ്ച തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനം വിളിച്ച പശ്ചാത്തലത്തിലാണു കോടിയേരിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here