കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തും: ജിഗ്നേഷ് മൊവാനി

Posted on: January 30, 2018 7:03 pm | Last updated: January 30, 2018 at 8:32 pm
SHARE

 

ബംഗ്‌ളൂരു: കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപെടുത്താന്‍ ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സംഘടിപ്പിച്ച് അതില്‍ പങ്കെടുക്കുമെന്ന് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി.

ഫാസിസ്റ്റുകള്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ 55 ആം ജന്മദിനത്തില്‍ സംസാരിക്കവെയാണ് മേവാനി കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി രണ്ടാഴ്ചയോളം കര്‍ണാടകയില്‍ ചെലവഴിക്കുമെന്നും മേവാനി പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കര്‍ണാടകയിലെ മുഖ്യ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് സംഖ്യമുണ്ടാക്കും. അതിന് ജനപിന്തുണ ലഭിച്ചാല്‍ വളരെ എളുപ്പത്തില്‍ ബിജെപിയെ പരാജപ്പെടുത്താന്‍ സാധിക്കും എന്നും മേവാനി പറഞ്ഞു.

കര്‍ണാടകയിലെ ജനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല. കര്‍ണാടകയിലെ ദലിത് വിഭാഗങ്ങളോട് ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് ആവശ്യപ്പെടുകയും വോട്ട് നല്‍കാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്നും മേവാനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here