കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കാന്‍ തീരുമാനം; ലിറ്ററിന് 10 രൂപയാകും

Posted on: January 30, 2018 6:44 pm | Last updated: January 30, 2018 at 6:44 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. ഒരു ലിറ്ററിന് പത്തുരൂപയായി വില കുറയ്ക്കാനാണ് തീരുമാനം.

105 ഓളം വരുന്ന കുപ്പിവെളള ഉല്‍പ്പാദക കമ്പനികളുടെ അസോസിയേഷനാണ് തീരുമാനമെടുത്തത്. എന്നുമുതല്‍ വില കുറയ്ക്കണമെന്നത് സംബന്ധിച്ച് പിന്നിട് തീരുമാനം എടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു