റാസല്‍ഖൈമയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

Posted on: January 30, 2018 2:12 pm | Last updated: February 5, 2018 at 7:08 pm

ദുബൈ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ അതുല്‍ ഗോപാല്‍, അര്‍ജുന്‍ വി തമ്പി എന്നിവരാണ് മരിച്ചത്. മറ്റു രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.