Connect with us

Kerala

കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കിയേ തീരൂ: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് ഹൈക്കോടതി. അത് തൊഴിലാളികളുടെ അവകാശമാണ്. സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കെഎസ്ആര്‍ടിസിക്ക് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് വിമരിച്ച ജീവനക്കാര്‍. അവര്‍ക്ക് പെന്‍ഷന്‍ നിരാകരിക്കാനോ പെന്‍ഷന്‍ നല്‍കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാനോ കെഎസ്ആര്‍ടിസിക്ക് ഒരു അവകാശവും ഇല്ലെന്നും കോടതി വ്യക്തമാക്കി.

സാമ്പത്തിക ബാധ്യതയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെഎസ്ആര്‍ടിസിയും സത്യവാങ്മൂലം നല്‍കിയിരുന്നു.

Latest