ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണം പരിഗണനയില്‍: മുഖ്യമന്ത്രി

Posted on: January 30, 2018 12:34 pm | Last updated: January 30, 2018 at 12:34 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഹൈസ്‌കൂളുകളെയും ഹയര്‍സെക്കണ്ടറികളെയും ഒരു ഭരണസമിതിക്ക് കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ സമിതി രൂപീകരിച്ച് ഏകീകരണം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.