കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസ്: കെ എം മാണി

Posted on: January 30, 2018 12:10 pm | Last updated: January 30, 2018 at 7:03 pm
കെഎം മാണി

കോട്ടയം: കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി. കസ്തൂരി രംഗന്‍, മാധവ് ഗാഡ്ഗില്‍ വിഷയങ്ങളില്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ ‘പ്രതിച്ഛായ’യില്‍ എഴുതിയ ലേഖനത്തിലാണ് മാണിയുടെ ആരേപാണം.

മലയോര മേഖലയിലെ പട്ടയ വിതരണത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് കോണ്‍ഗ്രസാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ കേന്ദ്രം ഭരിച്ചപ്പോഴാണെന്നും മാണി കുറ്റപ്പെടുത്തി.