തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

Posted on: January 30, 2018 11:11 am | Last updated: January 30, 2018 at 1:10 pm

ബംഗളൂരു: തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തലശേരി സ്വദേശികളായ ഡോ. വി. രാമചന്ദ്രന്‍, ഭാര്യ ഡോ. അംബുജം, കാര്‍ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലിന് കൃഷ്ണഗിരിക്ക് ജില്ലയിലെ സോളഗിരിക്കടുത്ത് കൊല്ലപ്പള്ളിയിലായിരുന്നു അപകടം.

ബംഗളൂരു ആര്‍.ടി നഗറില്‍ സ്ഥിര താമസക്കാരാണ് രാമചന്ദ്രനും കുടുംബവും. പാലക്കാട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു ഇവര്‍. മൂവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലോറിയുടെ അമിതവേഗമാണ് അപകകാരണമെന്ന് കരുതുന്നു.